ലൈംഗികാതിക്രമ കേസ്; പരാതിക്കാരിക്കെതിരേ ആരോപണവുമായി രഞ്ജിത്ത്

02:46 PM Apr 07, 2026 | വെബ് ടീം

കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരേ ആരോപണവുമായി റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത്. നടിയുടെ അഭിനയം പ്രതിക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്. ചില നിർദേശങ്ങൾ ലഭിച്ചതിന് ശേഷമാണ് പരാതിയുമായി മുന്നോട്ടു പോയത്. ജാമ്യ ഹർജിയിലാണ് രഞ്ജിത്ത്  ഇക്കാര്യം പറയുന്നത്.