ജോര്‍ജിയയില്‍ നടക്കുന്ന ഫിഡെ വനിത ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ദിവ്യ ദേശമുഖ് ഫൈനലില്‍. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 19കാരിയായ ദിവ്യ. സെമിഫൈനലില്‍ മുന്‍ ലോകചാംപ്യനായ ചൈനീസ് താരം ടാന്‍ സോങ്കിയെ പരാജയപ്പെടുത്തിയാണ് ദിവ്യയുടെ ഫൈനല്‍ പ്രവേശം. ആദ്യഗെയിം ഇരുവരും സമനില പിടിച്ചിരുന്നു. വെള്ളക്കരുക്കളുമായി രണ്ടാം ഗെയിമില്‍ 101 നീക്കങ്ങള്‍ക്കൊടുവിലാണ് ദിവ്യ സോങ്കിയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലില്‍ നേരിടുക.