+

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് നാലാം മത്സരം; ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ആദ്യ ദിനം ഭേദപ്പെട്ട നിലയില്‍. 4 വിക്കറ്റിന് 264 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. ഓള്‍ഡ് ടാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയക്കുകയായിരുന്നു. ഓപണര്‍മാരായ ജയ്സ്വാളും കെ എല്‍ രാഹുലും മികച്ച തുടക്കം നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മൂന്നാമതിറങ്ങിയ സായ് സുദര്‍ശനും മികച്ച പ്രകടനം പുറത്തെടത്തു. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പന്തില്‍ പുറത്തായി. ജയ്‌സ്വാള്‍ പുറത്തായതോടെ ക്രീസിലെത്തിയ റിഷഭ് പന്ത് പരിക്കേറ്റ് പുറത്ത് പോയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ക്രിസ് വോക്‌സിന്റെ പന്ത് വലത് കാല്‍പത്തിയിലിടിച്ചാണ് പരിക്കേറ്റത്. റിഷഭ് പന്തിന് വരും മത്സരങ്ങള്‍ നഷ്ടമാകാനാണ് സാധ്യത. അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് സായ് സുദര്‍ശനെയും മടക്കി. നിലവില്‍ രവീന്ദ്ര ജഡേജയും ശാര്‍ദൂല്‍ ഠാക്കൂറുമാണ് ക്രീസിലുള്ളത്.

facebook twitter