+

ഇലോണ്‍ മസ്‌കുമായുള്ള ബന്ധം അവസാനിച്ചു; ഡോണള്‍ഡ് ട്രംപ്

ബജറ്റ് ബില്ലിന് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഡെമോക്രാറ്റുകള്‍ക്ക് ഫണ്ട് നല്‍കിയാല്‍ ഇലോണ്‍ മസ്‌ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, എന്ത് പ്രത്യാഘാതമാണ് മസ്‌ക് നേരിടേണ്ടി വരികയെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മസ്‌കിന്റെ പരാമര്‍ശം. മസ്‌കുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് കഴിഞ്ഞതാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇനി മസ്‌കുമായി സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ട്രംപ് പറഞ്ഞു. മസ്‌കുമായും അദ്ദേഹത്തിന്റെ കമ്പനികളുമായുളള കരാറുകള്‍ റദ്ദാക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും ട്രംപ് വെളിപ്പെടുത്തി.

facebook twitter