നടന് കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ട്വിസ്റ്റ്. ജീവനക്കാരായ പെണ്‍കുട്ടികള്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യം പുറത്ത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കൃഷ്ണകുമാറിന്റെ കുടുംബം. മകള്‍ ദിയയുടെ ഫ്ലാറ്റില്‍ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.മകൾ അഹാന ജീവനക്കാരികളോട് ഓരോ കാര്യങ്ങളും എടുത്ത് ചോദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
ഓഗസ്റ്റുമുതല്‍ പണം തട്ടിയതായി ദൃശ്യത്തില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കുന്നു. അഹാനയും ദിയയുമാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന വനിതാ ജീവനക്കാരുടെ പരാതിയില്‍ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തിരുന്നു.
കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലെടുത്ത കേസില്‍ ചലച്ചിത്രതാരം അഹാന ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍. കടയിലെ ക്യൂ ആര് കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപ തട്ടിയെടുത്തത് പിടിച്ചപ്പോഴാണ് പരാതിയെന്ന് കൃഷ്ണകുമാറും ദിയയും പറഞ്ഞു. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാരുടെ വിശദീകരണം. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.