ഇറാന്റെ വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ, ഊർജ്ജ നിലയങ്ങൾ തുടങ്ങിയവയെല്ലാം ആക്രമിക്കുമെന്നും എല്ലാ ഊർജ്ജ നിലയങ്ങളും പ്രവർത്തനരഹിതമാക്കുമെന്നും ട്രംപ് അറിയിച്ചു. താൽക്കാലികമായി വെടി നിർത്താനുള്ള അമേരിക്കയുടെ നിർദ്ദേശങ്ങൾ തിങ്കളാഴ്ച വൈകിട്ടോടെ ഇറാൻ തള്ളിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇത്തരമൊരു പ്രതികരണം നടത്തിയത്.
More News :
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള തർക്കം ഇതോടെ പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയുടെ ഭീഷണിയോട് ഇറാൻ എത്തരത്തിൽ പ്രതികരിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്