കണ്ണൂർ: വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ പി.എം. പുഷ്പവതിയാണ് മരിച്ചത്.വീട്ടിലെ കുളിമുറിയിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് അരികിലുള്ള അടുപ്പിൽ നിന്നുമാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കുന്നത്. വെള്ളം ചൂടാക്കുമ്പോൾ അബദ്ധത്തിൽ വസ്ത്രത്തിലേക്ക് തീപടർന്നതാവാമെന്നാണ് സംശയം.