+

'അമേരിക്കന്‍ പാര്‍ട്ടി' പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്  ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. അമേരിക്കന്‍ പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി. സമുഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന് യുഎസ് ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെയാണ് മസ്‌കിന്റെ പാര്‍ട്ടി പ്രഖ്യാപനം

facebook twitter