+

ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികൾക്ക് ഒരു ലക്ഷം രൂപ നല്‍കും; പ്രഖ്യാപനവുമായി റഷ്യ

ഗര്‍ഭിണിയാകുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന വിചിത്ര പ്രഖ്യാപനവുമായി റഷ്യ. വിദ്യാര്‍ഥിനികള്‍ക്കുളള പ്രസവച്ചെലവിനും ശിശുപരിപാലനത്തിനുമാണ് ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലം നല്‍കുന്നത്. നിലവില്‍ റഷ്യയിലെ 10 പ്രവിശ്യകളില്‍ നയം നടപ്പില്‍ വന്നിട്ടുണ്ട്. ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് പുട്ടിന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍  മുതിര്‍ന്ന സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ബാധകമാക്കിയതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

facebook twitter