+

ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്നും ചേതേശ്വര്‍ പൂജാര വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റർ ചേതേശ്വര്‍ പൂജാര വിരമിച്ചു. 2010 ല്‍  അരങ്ങേറ്റം കുറിച്ച പൂജാര ഇന്ത്യയ്ക്കായി 103 ടെസ്റ്റും 5 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2023ല്‍ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. സ്വദേശത്തും വിദേശത്തുമായി കളിച്ച പല ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തിനായി പ്രധാന പങ്കുവെച്ച കളിക്കാരനായിരുന്നു ഇദ്ദേഹം.  ഇരട്ട സെഞ്ച്വറി അടക്കം 18 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ വേഗത്തിൽ 1000 റൺസ് തികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് പൂജാര.

facebook twitter