ഐപിഎല്ലില്‍ ഇന്ന് ആവേശ പോരാട്ടങ്ങൾ

11:30 AM Apr 20, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഐപിഎല്ലില്‍ ഇന്ന് ആവേശ പോരാട്ടങ്ങൾ. ഇന്നത്തെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഉച്ച തിരിഞ്ഞ് 3.30 ന് പഞ്ചാബ് ഹോം ഗൗണ്ടിലാണ് മത്സരം. വെള്ളിയാഴ്ച ബെംഗളൂരുവിൽ ഇരു ടീമുകളും ഏറ്റുമുട്ടി.മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് 

വിജയം നേടി. 


ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം സ്ഥാനത്തുള്ള മുംബൈ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ മാത്രമേ നേടിയിട്ടുള്ളൂ. 

അതേസമയം, സി‌എസ്‌കെ പോയിന്റ് പട്ടികയിൽ താഴത്തെ പകുതിയിൽ തന്നെ തുടരുന്നതിനാൽ പ്ലേഓഫിലേക്കുള്ള മത്സരം മുറുകുമ്പോൾ വരാനിരിക്കുന്ന മത്സരം ഇരു ടീമുകളുടെയും മികച്ച ഫോം കണ്ടെത്തുന്നതിന് വലിയ പ്രാധാന്യം വഹിക്കും.