ട്രെയിനില്‍ ബോംബ് വെച്ചതായി വ്യാജ ഭീഷണി നടത്തിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപ് സിങ് റാത്തോഡിയാണ് അറസ്റ്റിലായത്. വാഡി റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ന്യൂഡല്‍ഹി-ബംഗളൂരു കര്‍ണാടക എക്‌സ്പ്രസ് ട്രെയിനിലാണ് പ്രതി ഭീഷണി മുഴക്കിയത്. ട്രെയിന്‍ നിര്‍ത്തിയ ശേഷം നാല് മണിക്കൂര്‍ സമഗ്രമായ സുരക്ഷ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.