കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ഫലം പുറത്തുവിടുന്നതിനെതിരെ ഷഹബാസിൻ്റെ കുടുംബം. ഫലം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു. കുറ്റരോപിതാരായ ആറു വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ചിരിന്നു. എന്നാൽ ഫലം പുറത്തുവിടണമെന്ന് ബാലവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായാണ് പിതാവ് ഇക്ബാൽ കമ്മീഷന് പരാതി നൽകിയത്.
ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനെതിരെ ഷഹബാസിൻ്റെ കുടുംബം
10:41 AM May 18, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്