ആരാധകർക്ക് ആവേശമായി കൂലി തീയറ്ററുകളിലെത്തി

08:05 AM Aug 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനീകാന്ത് നായകനായ ചിത്രം 'കൂലി' തീയറ്ററുകളിലെത്തി. 12 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ആദ്യ ദിനം വിറ്റു പോയത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നാഗാര്‍ജുന, ശ്രുതി ഹാസന്‍, പൂജ ഹെഗ്‌ഡെ, ഉപേന്ദ്ര, ആമിര്‍ ഖാന്‍, സൗബിന്‍ സാഹിര്‍ എന്നിവര്‍ ഉള്‍പ്പടെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മികച്ച പ്രതികരമാണ് പുറത്ത് വരുന്നത്.