മഹാരാഷ്ട്രയില്‍ ക്ഷേത്രമേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് മരണം

06:12 PM Jun 20, 2026 | വെബ് ടീം

മഹാരാഷ്ട്ര പര്‍ഭാനിയില്‍ ക്ഷേത്രമേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച്  മരണം. ഒട്ടേറെപ്പേര്‍ ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം.

ജില്ലാ ഭരണകൂടം അതിവേഗ രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി കരുതുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പര്‍ഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.