ഒറ്റ ദിവസം കൊണ്ട് പവന് 1200 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഈ മാസം എട്ടാം തീയതി രേഖപ്പെടുത്തിയ റെക്കോർഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വിപണി തുറന്നപ്പോൾ വൻ കുതിച്ചുചാട്ടം ഉണ്ടാവുകയായിരുന്നു.
More News :
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതയിലെ ഏറ്റക്കുറച്ചിലുകളുമാണ് വിലവർധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓണക്കാലം അടുത്തതോടെ സ്വർണത്തിന് ആവശ്യക്കാർ ഏറിയതും വില ഉയരാൻ കാരണമായിട്ടുണ്ട്.