സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 240 രൂപ വര്‍ധിച്ച് 72,120 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9015 രൂപയിലെത്തി. ഇന്നലെ രണ്ടുതവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9130 രൂപയും പവന് 440 രൂപ വര്‍ധിച്ച് 73,040 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. പിന്നാലെ, ഉച്ചക്ക് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞു. ഇതോടെ പവന് 71,880 രൂപയിലെത്തി.