സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 160 രൂപ വര്‍ധിച്ച് 70,200 രൂപയിലെത്തി. ഗ്രാമിന് ഇരുപത് രൂപയുടെ വര്‍ധനവാണുണ്ടായത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് നേരിയ വര്‍ധനവുണ്ടായത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. യുഎസും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുണ്ടായ വ്യാപാരത്തര്‍ക്കത്തില്‍ അയവ് വന്നത് വില കുറയുന്നതിന് കാരണമായിരുന്നു.