+

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 1,480 രൂപ കൂടി 69,960 രൂപയായി. ഗ്രാമിന് 185 രൂപ വര്‍ദ്ധിച്ചു. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.  അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് 3 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 2,160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,160 രൂപയാണ്.


അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണം. 

തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നത്. അതേസമയം ഓഹരിവിപണിയിലും മുന്നേറ്റമുണ്ടായി. സെന്‍സെക്‌സ് 1400 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി.



facebook twitter