Gold Rate Today: ഇന്ന് രണ്ട് തവണ കൂടി; 72,000 കടന്ന് സ്വർണവില

03:09 PM Jun 02, 2025 | വെബ് ടീം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. പവന് 880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 72,000 കടന്നു. രാവിലെ 240 രൂപ പവന് ഉയർന്നിരുന്നു. ആകെ 1,120 രൂപയാണ് പവന് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,480 രൂപയാണ്.