പത്ത് വര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍

09:49 AM May 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പത്ത് വര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍. നിലവിലെ ജി ഐക്കണാണ് അപ്‌ഡേറ്റ് ചെയ്തത്. ലോഗോയിലെ സോളിഡ് നിറങ്ങള്‍ക്ക് പകരം ഗ്രേഡിയന്റ് ഇഫക്ട് നല്‍കിക്കൊണ്ടാണ് പുതിയ ലോഗോ പുറത്തിറക്കിയത്. രൂപത്തിലോ വലുപ്പത്തിലോ മറ്റു മാറ്റങ്ങളൊന്നും തന്നെ നല്‍കിയിട്ടുമില്ല.

More News :


പഴയ 'G' ഐക്കൺ ഇപ്പോഴും വെബ്സൈറ്റുകളിലും, പിക്സൽ അല്ലാത്ത ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഉൾപ്പെടെ മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കുന്നുണ്ട്. എന്നാൽ പുതിയ 'G' ഇപ്പോൾ ഐഒഎസ് (ഐഫോൺ), പിക്സൽ സ്മാർട്ട്‌ഫോണുകളിൽ മാത്രമാണ് കാണാൻ കഴിയുന്നത്.


വരും ആഴ്ചകളിൽ ഈ പുതിയ ഡിസൈൻ ഗൂഗിളിന്റെ കീഴിലുള്ള കൂടുതൽ പ്ലാറ്റ്‌ഫോമുകളിലേക്കും ഉപകരണങ്ങളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റം വരുത്തിയത്.