+

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം

രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ജിഎസ്ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കും. നിലവിലെ 4 സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. ഇത് സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍. നിരവധി ഉല്‍പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, എന്നിവയുടെ ജിഎസ്ടി കുറയാന്‍ സാധ്യതയുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സിനും ടേം ഇന്‍ഷുറന്‍സിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിര്‍ദേശവും കൗണ്‍സില്‍ പരിഗണിച്ചേക്കും. കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കൗണ്‍സില്‍ യോഗത്തില്‍ വാദിക്കും.

More News :
facebook twitter