ഐ.പി.എൽ; ഡല്‍ഹിക്കെതിരെ ഗുജറാത്തിന് ജയം

10:34 AM Apr 20, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്  7 വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഡൽഹി ഉയർത്തിയ 203 റൺസ് ലക്ഷ്യം ഗുജറാത്ത് 19.2 ഓവറിൽ മറികടന്നു. 54 പന്തിൽ നിന്നും 97 റൺസുമായി പുറത്താകാതെ നിന്ന ജോസ് ബട്‍ലറാണ് മത്സരത്തിലെ താരം. ജയത്തോടെ പോയന്റ് പട്ടികയിൽ  ഗുജറാത്ത് ഒന്നാമതെത്തി.