കനത്ത മഴയ്ക്ക് സാധ്യത;ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

07:14 AM Jun 22, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ജൂണ്‍ 25 വരെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.