കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്. ശക്തമായ മഴ തുടരുന്നു. അതിനിടെ കോഴിക്കോട് - ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും പുനസ്ഥാപിച്ചു. കോഴിക്കോട് അരീക്കാട് ആന റോഡിന് സമീപം റെയിൽവേ ട്രാക്കിൽ ചുഴലിക്കാറ്റിൽ മരങ്ങളും വീടിൻ്റെ മേൽക്കൂരയും വീണതിനെ തുടർന്ന് എട്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. റെയിൽവേ ട്രാക്കിൽ മരം വീണതിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാർ ആരോപണങ്ങൾ ഉയർത്തിയിരുന്നു. മരം മുറിച്ച് നീക്കാൻ ആദ്യം പറഞ്ഞിരുന്നെങ്കിലും അധികൃതർ കേട്ടില്ല.