+

മാസപ്പടി കേസ്; ആദായനികുതി അപ്പലേറ്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

മാസപ്പടി കേസില്‍ ആദായനികുതി അപ്പലേറ്റ് ബോര്‍ഡിന്റെ  റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ആദായനികുതി വകുപ്പും മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണം. നോട്ടീസ് കൈപ്പറ്റാത്ത കക്ഷികള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും, മകള്‍വീണയും സിഎംആര്‍എല്ലും കെഎസ്‌ഐഡിസിയും അടക്കം 19 എതിര്‍കക്ഷികള്‍ക്കാണ് കോടതി നേരത്തെ നോട്ടീസ് നല്‍കിയത്.പേര് വിവരങ്ങളും തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. ഹര്‍ജി കോടതി ജൂണ്‍ 17ന് പരിഗണിക്കും. എല്ലാ കക്ഷികളേയും കേള്‍ക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

facebook twitter