കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂർ ,കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 30) അവധി.അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിൽ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.