+

ഇരുചക്ര വാഹനത്തിൽ ബസിടിച്ചു; ബസ് തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ ബസിടിച്ച് അപകടം. ഒറ്റപ്പാലത്ത് 19ആം മൈലിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. ബസ് തലയിലൂടെ കയറിയിറങ്ങി യുവതി മരിച്ചു.ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.

ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനവും ബസ്സും തമ്മിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. മനിശ്ശേരി സ്വദേശി സന്ധ്യയാണ് മരിച്ചത്. ഭർത്താവ് രാജേഷിന് ഗുരുതര പരിക്ക്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ്. 


facebook twitter