താനൂർ: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിന് സമീപം നമ്പിപറമ്പിൽ സൈനബയാണ് മരിച്ചത്. വ്യാഴം വൈകിട്ട് ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെള്ളി വൈകീട്ടോടെയായിരുന്നു മരണം. ഇന്നായിരുന്നു സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം.