+

കൊച്ചി മെട്രോ രണ്ടാം ഘട്ടം: കൂടുതൽ സ്റ്റേഷനുകളുടെ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ കൂടുതല്‍ സ്‌റ്റേഷനുകളുടെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കാക്കനാട് ഭാഗത്തേക്കുള്ള 5 സ്‌റ്റേഷനുകളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. പാലാരിവട്ടം ജങ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ സ്റ്റേഷനുകളുടെ നിര്‍മാണത്തിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ജൂണ്‍ 25 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 57.66 കോടി രൂപയാണ് അഞ്ച് സ്റ്റേഷനുകളുടെ നിര്‍മാണത്തിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, കെഎംആര്‍എല്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിയാണ് നിര്‍മാണം. 12 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ സ്മാര്‍ട്ട് സിറ്റിവരെ 12 സ്‌റ്റേഷനുകളാണ് മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


More News :
facebook twitter