+

സംവിധായകരില്‍ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കും

സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. സംവിധായകര്‍ക്ക് ലഹരിയെത്തിച്ച കൊച്ചി സ്വദേശിയെ കണ്ടെത്താനുള്ള തെരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെ കൂടെ കസ്റ്റഡിയിലെടുത്ത ശേഷമായിരിക്കും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്‌ളാറ്റിന്റെ ഉടമസ്ഥനായ സമീര്‍ താഹിറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്.


facebook twitter