ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ‘കാഫ’ നാഷൻസ് കപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം

10:10 PM Sep 08, 2025 | വെബ് ടീം

ഹിസോർ: ഏഷ്യൻ കരുത്തരായ ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ‘കാഫ’ നാഷൻസ് കപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം.ഷൂട്ടൗട്ടിലെ അവസാന കിക്ക് വരെ ആര് ജയിക്കുമെന്ന ആകാംഷയോടെ മുന്നോട്ടു നീങ്ങിയ മത്സരത്തിൽ  ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിന്റെ ഉജ്വല സേവിലൂടെയാണ്  ഇന്ത്യയുടെ വിജയമെത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ തുടർന്ന മത്സരം അധിക സമയത്തെ നാടകീയതകളും കടന്നാണ് ഷൂട്ടൗട്ടിലെത്തിയത്. ഇന്ത്യയുടെ മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിയപ്പോൾ എതിരാളികളായ ഒമാന് രണ്ടു തവണ മാത്രമേ വലകുലുക്കാൻ കഴിഞ്ഞുള്ളൂ. (3-2)