+

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ശുഭ്മാന്‍ ഗില്‍ തല്‍ക്കാലം ടീമിലുണ്ടാവില്ലെന്നാണ് സൂചന. ഓപണിങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് സൂചന. ഓപണറായി അഭിഷേക് ശര്‍മയും ടീമിലെത്തിയേക്കും. യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവര്‍ക്കും ബാറ്റിംഗ് നിരയില്‍ സാധ്യതയുണ്ട്.  ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ബൗളര്‍മാരായ അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് തുടങ്ങിയവരും സാധ്യതാ പട്ടികയില്‍ ഉണ്ട്. ഏഷ്യാ കപ്പില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ജസ്പ്രീത് ബുംറ ടീമിലിടം നേടുമോ എന്നതാണ് ആകാംഷ.




facebook twitter