+

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യദിനം ഇന്ത്യ മികച്ച നിലയില്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യദിനം ഇന്ത്യ മികച്ച നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ 114 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച തുടക്കം നേടിയത്. ഗില്ലും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ബ്രൈഡന്‍ കാര്‍സീ, ഷെയിബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ആകാശ് ദീപ്  എത്തി. ശാര്‍ദുള്‍ ഠാക്കൂറിനും ബി സായ്‌സുദര്‍ശനും പകരം ഓള്‍ റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം പിടിച്ചു.

facebook twitter