ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം തോൽവി; കൊച്ചിയിൽ തോറ്റത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

09:44 PM Mar 21, 2026 | വെബ് ടീം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്സിയോട് 3-1നാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ മൂന്ന് ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

രണ്ടാം പകുതിയിൽ ഒരു ഗോൾ നേടിയത് മാറ്റി നിർത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു.സീസണിലെ അഞ്ചാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. പരിശീലകനായ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങ തുടർച്ചയായി പരാജയപ്പെടുകയാണ്.


More News :