യുവതിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത് സ്ഥാപന ഉടമ പിടിയിലായി

09:36 AM Apr 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

യുവതിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത് സ്ഥാപന ഉടമ പിടിയിലായി. ഇടുക്കി മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ കുറുമല ഡിവിഷനില്‍ കെ ഗണേഷ് കുമാറിനെയാണ് മൂന്നാര്‍പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


മൂന്നാര്‍ നല്ലതണ്ണി കവലയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്നയാളാണ് നല്ലതണ്ണി എസ്റ്റേറ്റില്‍ കുറുമല ഡിവിഷന്‍ സ്വദേശിയായ കെ ഗണേഷ് കുമാറ്.യുവതിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

യുവതിയെ പീഡിപ്പിച്ച ഇയാള്‍, ഈയിടെ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് നഗ്‌ന വിഡിയോ പ്രതി ശ്രുതവരന് അയച്ചുകൊടുത്തെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നു യുവതിയുടെ വിവാഹം മുടങ്ങുകയും ചെയ്തു. ഈ സംഭവത്തിലാണ് മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.