+

അതിതീവ്രമഴ തുടരും, അ‍ഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  അ‍ഞ്ച് ജില്ലകളിൽ റെഡ് അലെർട് തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലെർട്ടും തുടരുകയാണ്. തിരുവനന്തപുരം വെട്ടുകാട് തീരപ്രദേശത്ത്  കടൽക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസവും കൂടി സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ്  അറിയിച്ചു.

facebook twitter