+

വിദേശതാരങ്ങൾ ഉൾപ്പെടെ കളിക്കാരുടെ പകരക്കാരെ കണ്ടെത്താൻ സംവിധാനം; ഐപിഎല്ലിൽ പുതിയ ഇളവ്; ഈ വർഷം മാത്രം

ഐപിഎൽ ചരിത്രത്തിലാദ്യമായി സീസണിനിടയിൽ കളിക്കാരുടെ പകരക്കാരെ കണ്ടെത്താൻ താൽക്കാലിക റീപ്ലേസ്‌മെൻ്റ് സംവിധാനവുമായി ഐപിഎൽ ഗവേണിങ് ബോഡി. ഈ സംവിധാനം അടുത്ത വർഷം നിലവിൽ ഉണ്ടാകില്ലെന്നും ഇക്കൊല്ലം മാത്രമെ ടീമുകൾക്ക് പ്രയോജനപ്പെടുത്താനാകൂവെന്നും ബിസിസിഐ അറിയിച്ചു.ബുധനാഴ്ച ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ബിസിസിഐ റീപ്ലേസ്മെൻ്റ് പ്ലേയർ പ്രൊവിഷൻ (RPP) അവതരിപ്പിച്ചത്.

ദേശീയ ടീമുകൾക്ക് വേണ്ടി കളിക്കാൻ വിദേശതാരങ്ങൾ പോയ സാഹചര്യത്തിലും, പരിക്ക്, അസുഖം എന്നീ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് പകരം മറ്റു കളിക്കാരെ ടീമിലെത്തിക്കാൻ സാധിക്കുകയെന്ന് ഐപിഎൽ സിഒഒ ഹേമങ് ഇ-മെയിലിലൂടെ അറിയിച്ചു.ഈ വർഷം താൽക്കാലിക റീപ്ലേസ്മെൻ്റായി ടീമിലെത്തിച്ചാലും അടുത്ത വർഷം അതേ ടീമിൽ കളിക്കാർക്ക് തുടർന്നും കളിക്കാൻ കഴിയില്ല. 2026ലെ ഐപിഎൽ കളിക്കാരുടെ ലേലത്തിൽ രജിസ്റ്റർ ചെയ്യണ്ടി വരുമെന്നും സംഘാടകർ പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യത്തിൽ മാത്രമാണ് ഇത്തരത്തിലൊരു ഇളവ് ടൂർണമെൻ്റിന് ഏർപ്പെടുത്തിയതെന്നും, വരും വർഷങ്ങളിൽ ഈ ഇളവ് തുടരില്ലെന്നും ഐപിഎൽ സംഘാടകർ വ്യക്തമാക്കി.


facebook twitter