ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് മൂന്ന് വിക്കറ്റിന്റെ ജയം. എവേ മത്സരത്തില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരു 18.5 ഓവറിൽ പഞ്ചാബിന്റെ സ്‌കോര്‍ മറികടക്കുകയായിരുന്നു. ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്‍രുമായി ബംഗളൂരു പോയിന്റ് പട്ടികയില്‍ ഗുജറാത്തിനും ഡല്‍ഹിക്കും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്.