IPL ഇന്ന്: രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും

04:31 PM May 04, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം. പത്ത് മത്സരങ്ങളില്‍ 13 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചാബ് ഇറങ്ങുന്നത്. 10 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ലക്‌നൗവിനും ഇന്നത്തെ മത്സരം നിര്‍ണായകമാകും. മത്സരത്തില്‍ നിന്ന് പുറത്താകാതെ പ്ലേ ഓഫ് സാധ്യതയെങ്കിലും നില നിര്‍ത്തുക എന്നതാകും ലക്‌നൗവിന്റെ ലക്ഷ്യം.