ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. രാത്രി 7.30 ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 16 റൺസിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിംഗ്സ് കളത്തിലിറങ്ങുന്നത്. ഫിൽ സാൾട്ടിന്റെയും വിരാട് കോഹ്‌ലിയുടെയും കൂട്ട് കെട്ട് ബെംഗളൂരുവിന് പ്രതീക്ഷ നൽകുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നാം സ്ഥാനത്തും പഞ്ചാബ് നാലാം സ്ഥാനത്തുമാണുളളത്.