ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് , ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ചെന്നൈയുടെ സ്വന്തം തട്ടകമായ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് ടീമിൽ ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ ഹെന്‌റിച്ച് ക്ലാസണ്‍ തുടങ്ങിയ ബാറ്റ്‌സമാന്‍മാരാണ് പ്രതീക്ഷ. നായകൻ എംഎസ് ധോണിക്കൊപ്പം രച്ചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വോയ് , ശിവം ദുബേ തുടങ്ങിയവരുടെ പ്രകടനം ചെന്നൈയ്ക്ക് നിർണായകമാണ്.