ഐപിഎല്ലിൽ ഇന്ന് സണ്‍റൈസസ് ഹൈദാരബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങുന്നത്. 10 മത്സരങ്ങൾ നിന്ന് മൂന്ന് വിജയവുമായി പോയിന്റ് പട്ടികയിൽ ഹൈദരാബാദ് 9-ാം സ്ഥാനത്തും ആറ് വിജയവുമായി ഡൽഹി അഞ്ചാം സ്ഥാനത്തുമാണ്.