ഐപിഎല്ലിൽ ഇന്ന് സണ്‍റൈസസ്‌ - ഹൈദാരബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

03:30 PM May 05, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഐപിഎല്ലിൽ ഇന്ന് സണ്‍റൈസസ്‌ ഹൈദാരബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങുന്നത്. 10 മത്സരങ്ങൾ നിന്ന് മൂന്ന് വിജയവുമായി പോയിന്റ് പട്ടികയിൽ ഹൈദരാബാദ് 9-ാം സ്ഥാനത്തും ആറ് വിജയവുമായി ഡൽഹി അഞ്ചാം സ്ഥാനത്തുമാണ്.