ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയോ ഇസ്രയേലോ ആക്രമണം നടത്തിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇറാൻ മുന്നറിയിപ്പ് നൽകി. ആണവനിലയത്തിന് നേരെയുള്ള ആക്രമണം മൂലം ഉണ്ടാകുന്ന റേഡിയോ ആക്ടീവ് മലിനീകരണം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെക്കാൾ കൂടുതൽ ഗൾഫ് രാജ്യങ്ങളെയാകും ബാധിക്കുകയെന്ന് ഇറാൻ സൂചിപ്പിച്ചു. ബുഷെഹർ ആണവനിലയത്തിന് നേരെ ഇതുവരെ നാല് തവണ ബോംബേറുണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്ചി വെളിപ്പെടുത്തി.
മഹ്ഷർ പെട്രോകെമിക്കൽ സോണിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണത്തിൽ
അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിലെ കാണാതായ സഹപൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇറാന്റെ ആണവ-വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഗൾഫ് മേഖലയിലാകെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഇറാന്റെ പക്ഷം.