യെമനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹോദൈദ തുറമുഖത്ത് വ്യോമാക്രമണം നടത്തിയത്. ടെൽ അവീവിലെ പ്രധാന വിമാനത്താവളത്തിനു സമീപം ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ തുറമുഖം ആക്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ആക്രമണമുണ്ടായത്. യെമനിലെ ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.