റഷ്യൻ കൂലി പട്ടാളത്തിൽ നിന്ന് ജെയിൻ കുര്യന് മോചനം

12:46 PM Apr 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന തൃശൂർ വടക്കാഞ്ചേരി  സ്വദേശിയായ  ജെയിൻ  കുര്യന്  മോചനം.യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെയിനിനെ റഷ്യ വിട്ടയക്കുകയായിരുന്നു. മോസ്കോയിലെ ആശുപത്രിയിൽ നിന്നും യുവാവിനെ ഡൽഹിയിൽ എത്തിച്ചു. ഡൽഹിയിലെത്തിയ ജെയിൻ  ബന്ധുക്കളോട് ഫോണിൽ സംസാരിച്ചു. ജയിനിനെ പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടെയാണ്  അപ്രതീക്ഷിത മോചനം. അതേസമയം ജെയിനിന് ഒപ്പം പോയി കൂലി പട്ടാളത്തിൽ കുടുങ്ങി കൊല്ലപ്പെട്ട  അളിയൻ ബിനിലിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ജെയിൻ മടങ്ങിയെത്തുമ്പോഴും ബിനിലിന്റെ ജീവൻ നഷ്ടമായതിലും മൃതദേഹം ലഭിക്കാത്തതിലും  കടുത്ത ദുഃഖത്തിലാണ് കുടുംബം.