+

പാര്‍ട്ടിയില്‍ നിന്നുള്ള സമ്മർദം കാരണം ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു.തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജി. ജൂലൈയിലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ഇഷിബയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇഷിബക്ക് മേല്‍ പാര്‍ട്ടിയില്‍ നിന്ന്് സമ്മര്‍ദമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇഷിബ പ്രധാനമന്ത്രിയായി ചുമതല ഏറ്റത്. തെരഞ്ഞെടുപ്പ് നേരത്തേ ആക്കണോ എന്നതിവല്‍ LDP നാളെ തീരുമാനമെടുക്കാനിരിക്കെയാണ് ഇഷിബയുടെ രാജി.

facebook twitter