'അവര്‍ വരുന്നസമയത്ത് കുഴപ്പമുള്ള ആളാണെന്ന് സര്‍ക്കാരിനോ ഏജന്‍സിക്കോ അറിയില്ല;'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവർ പോയിട്ടുണ്ട്'; അനാവശ്യവിവാദമെന്ന് മന്ത്രി റിയാസ്

03:33 PM Jul 08, 2025 | വെബ് ടീം

തിരുവനന്തപുരം: യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അനാവശ്യമായി ചിത്രീകരണമാണ് നടക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അവര്‍ വരുന്നസമയത്ത് കുഴപ്പമുള്ള ആളാണെന്ന് സര്‍ക്കാരിനോ ഏജന്‍സിക്കോ അറിയില്ല. അവര്‍ പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ഇപ്പോള്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ചിത്രീകരിക്കുകയാണ്. ഇത് ടൂറിസം മേഖലയെ ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി പറഞ്ഞു.


More News :

ഇത്തരം വിവാദം കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ കേരളം ഒരു കുഴപ്പംപിടിച്ച സംസ്ഥാനമാണെന്ന് ധരിക്കാനിടയാക്കും. ബിജെപിയിലെ നേതാക്കള്‍ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം സംബന്ധിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. നിലവില്‍ ഹരിയാണയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര.