നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ വിചാരണ അവസാന ഘട്ടത്തിലാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വീണ്ടും കണണമെന്നും ചില കാര്യങ്ങള്‍ കൂടി അവതരിപ്പിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ..